Article

ഒരു കൊറോണക്കാലത്ത്

വൻ മതിലിന്റെ നാട്ടിൽ ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിൽ ഒരു മഹാമാരി ഉണ്ടായപ്പോൾ ആരും ഒട്ടും തന്നെ പ്രതീക്ഷിച്ച് കാണില്ല കോവിഡ്-19 എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കൊറോണ ലോകമെമ്പാടും വ്യാപിച്ച് ലോകജനസംഖ്യയിൽ തന്നെ വ്യത്യാസമുണ്ടാക്കുമെന്ന്. മരുന്ന് കണ്ടെത്താത്ത പല രോഗങ്ങളെയും മാനവരാശി തോൽപ്പിച്ചിട്ടുണ്ട്. എന്നാൽ കൊറോണയ്ക്ക് മരുന്ന് കണ്ടെത്താൻ ഇതുവരെ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. എന്നാലും നമ്മുടെ ഡോക്ടർമാരും നേഴ്സ്മാരും ഓരോ ജീവനും പോകാതെ കാക്കാൻ രാപകലുകളോളം കഷ്ടപ്പെട്ടുകണ്ടിരിക്കുകയാണ്. എന്നാൽ അവരുടെ ഒക്കെ പിറകിൽ മരുന്ന് കണ്ടുപിടിക്കാൻ കഷ്ടപ്പെടുന്ന ശാസ്ത്രഞ്ജമാരെ ആരും ഓർക്കാതെ പോകരുത്. അവർ നമുക്ക് വേണ്ടി വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. കൊറോണ കാരണം കുറേ ആളുകളും അവരുടെ സ്വപ്‌നങ്ങളും പൊളിഞ്ഞു പോയി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇനിയും ആരുടേയും ജീവൻ പൊലിയാൻ പാടില്ല. ഓരോ ജീവനും വിലപ്പെട്ടതാണ്. അതിനായി നമുക്ക് ചെയ്യാൻ പറ്റുന്നതോന്നു മാത്രമാണ് ! സർക്കാർ നിർദേശം അനുസരിച്ച് വീട്ടിൽ തന്നെ ഇരിക്കാം. നമുക്കൊരുമിച്ച് തോൽപ്പിക്കാം കോറോണയെ. ഒത്തു പിടിച്ചാൽ മലയും പോരും എന്ന പഴമൊഴിയാണിവിടെ പ്രാവർത്തികമാക്കേണ്ടത്. നമുക്കൊരുമിച്ച് തോൽപ്പിക്കാം കോറോണയെ !വീട്ടിലിരുന്നു കൊണ്ട്.


അരുണിമ .എ൯.എസ്, ഗവ.എച്ച്.എസ്, നാരങ്ങാനം, പത്തനംതിട്ട.

April 28
12:53 2020

Write a Comment