Article

കപ്പയാവുന്ന കുപ്പി

ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ള നിർമ്മാണവും വില്പ്പനയും അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ പ്ലാസ്റ്റിക്ക് കുപ്പിയുടെയും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെയും ദോഷവശങ്ങളെ പറ്റി ചിന്തിക്കുന്നത് നല്ലതാണ്. നിരവധി കെമിക്കൽ ചേർത്ത് ഉണ്ടാക്കുന്ന പ്ലാസ്റ്റിക് അത് ഉപയോഗിക്കുന്നവരിൽ കാലകൃമേണ ഉണ്ടാക്കുന്ന ദോഷഫലങ്ങൾ വലുതാണ്. ലോകമൊട്ടുക്കുള്ള എകദേശ കണക്കു പ്രകാരം ഒരു ലിറ്ററിന്റെ 30,000 കോടി എണ്ണം പ്ലാസ്റ്റിക് കുപ്പിവെള്ളമാണ് വർഷം തോറും വിറ്റഴിക്കുന്നത്. ഒരു ടൺ കാർബൺ പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമിക്കുമ്പോൾ 3 ടൺ കാർബൺ ഡയോക്സൈഡ് അന്തരിക്ഷത്തിൽ കലരും അതുപോലെ തന്നെ ഇതിന്റെ നിർമ്മാണത്തിനും വിതരണത്തിലുടെയും ഉണ്ടാകുന്ന പരിസ്ഥിതി ദോഷം വെറെയും. വെള്ളം കുടിച്ച് കഴിഞ്ഞാൽ ഓരോ വർഷവും ഉപേക്ഷിക്കുന്ന മുപ്പതിനായിരം കോടി പ്ലാസ്റ്റിക് കുപ്പികളുടെ 30% മാത്രമാണ് പുന: ചംക്രമണത്തിനായി (Recycle) കിട്ടുന്നത്. ബാക്കി 65 % വർഷം തോറും ഭൂമിക്ക് ഭാരമായി പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിച്ച് ആവാസവ്യവസ്ഥയെ അവതാളത്തിലാക്കി ജീവജാലങ്ങൾക്ക് ഭീഷിണിയാവുന്നു. ഒരു പ്ലാസ്റ്റിക് കുപ്പി സ്വയം നശിക്കാൻ 700 വർഷങ്ങളെടുക്കും എന്നതും ഓർക്കുക. പ്ലാസ്റ്റിക്ക് ഉപയോഗം സ്വയം കുറക്കാം അതിനായി മറ്റുള്ളവരെ പ്രാൽസാഹിപ്പിക്കാം നമ്മുടെ ഭൂമിക്കായി, നല്ല നാളെക്കായി ഒരുമിച്ച് മുന്നേറാം.
കേന്ദ്ര സർക്കാരിന്റെ Notification on Plastic Waste Management Rules 2016 ( Link-pib.nic.in/newsite/PrintRelease.aspx?relid=138144) ൽ ഏതുതരം പ്ലാസ്റ്റിക് ഉപയോഗിക്കാം എന്നതിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്.
You can also watch - https://www.youtube.com/watch?v= TosIQwNqv2s



Seedist

August 20
12:53 2016

Write a Comment