Article

മരം ഒരു വരം

രാവിലെ തന്നെ ആരോ തന്നെ പിടിച്ചുകെട്ടുന്നതായി തോന്നി. .പിന്നെ ഏതോ ബലമില്ലാത്ത ഒരു ബോർഡ് എന്നിൽ കെട്ടിവച്ചതാണെന്നു മനസ്സിലായി .. "ഓ! ഈ ബോർഡുമായി ഇങ്ങനെ ഒരു നോക്കുകുത്തിയെ പോലെ .നിൽക്കുക .! ഒരു ശക്തമായ കാറ്റടിച്ചാൽ കുഴപ്പമാകുമോ ? മഴയത്തും കാറ്റത്തും എല്ലാവർക്കും ആശ്രയം ഞാനാണ് .ഇപ്പോൾ ബോർഡിനും .
ബോർഡിൽ എന്താണോ എഴുതിയിരിക്കുന്നതെന്നറിയില്ല .. എങ്കിലും എല്ലാവരും വായിക്കുന്നുണ്ട് .അതു കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം ... അത് കാറ്റിൽ പോവാതിരിക്കാൻ ഞാൻ സൂക്ഷിച്ചു. എത്ര വിശ്വാസത്തോടെയാണ് അയാൾ എന്നിൽ അത് കെട്ടിവച്ചത് .അത് സൂക്ഷിക്കണ്ടത് എന്റെ ഉത്തരവാദിത്വമല്ലേ ... ഇങ്ങനെ ചിന്തകളുമായി മന്ദമാരുതന്റെ തലോടലുമേറ്റ് ഇരിക്കുമ്പോൾ.. ഒരു യുവ കവി എന്നെ തലോടിക്കൊണ്ടു പറഞ്ഞു " പാവമാം നീയറിയുന്നില്ല മനുഷ്യന്റെ കെണി എത്ര വിചിത്രം "....

അപ്പോൾ അതുവഴി തേച്ചുമിനുക്കിയ ഷർട്ടുമിട്ട് കുറെ പേരും കോടാലിയുമായി ഒരാളും വന്നു . എന്നെയാകെ ഒന്നു നോക്കിയിട്ട് ഒരാൾ പറഞ്ഞു "നന്നായി നീ ഇങ്ങനെ ഒരു ബോർഡ് ഇവിടെ ഇട്ടത് " .. മറ്റൊരാൾ അത് വായിച്ചു '... മരം വെട്ടാൻ സമീപിക്കുക ... " അടുത്തയാൾ പറഞ്ഞു അതിനാൽ ഈ മരം വെട്ടാൻ നിന്നെ തന്നെ വിളിക്കാൻ പറ്റി .... ! "

ഓ ! തന്നെ കൊല്ലാനുള്ള ബോർഡാണ് ... ഞാൻ ഇത്രയും കാലം സൂക്ഷിച്ചത് ..... നടക്കട്ടേ !

നടാൻ ഒരാൾ നടീക്കാനൊരാൾ വെട്ടാനൊരാൾ വെട്ടാതിരിക്കാനും ഒരാൾ ..... മനുഷ്യാ നിന്നെ
മനസ്സിലാകുന്നില്ല ...
" വെട്ടുന്നവനും തരു ചൂടകറ്റും " ....... യുവകവി മറ്റൊരു മരച്ചുവട്ടിൽ നിന്ന് പാടുന്നു



ഗംഗാദേവി .കെ .എസ്


ഗംഗാദേവി .കെ .എസ്.,നവ നിർമാൺ പബ്ലിക് സ്കൂൾ,വാഴക്കാല

July 02
12:53 2018

Write a Comment