Article

വെള്ളപ്പൊക്കം

അഞ്ചു തിരിയിട്ട വിളക്ക് നാലുകെട്ടിന്റെ ഇറയത്ത് കത്തിനിൽക്കുന്നു .

പുഴ കരകവിഞ്ഞു .

നിറദീപത്തിന്റെ പ്രഭ ആ വെള്ളത്തിലും ദീപ്തമാകുന്നു .

പൊൻ വിളക്കിനെ തൊടാതെ തൊട്ടു പുഴയൊഴുകുന്നു .....

ഒരു നേരിയ തേങ്ങലായി മാറി മഴ പെയ്തു കൊണ്ടേയിരിക്കുന്നു.

തന്റെ ചെറിയ തോണി യുമായി ഇല്ലത്തിന്റെ തിണ്ണയിലെ തൂണിൽ പിടിച്ച് ... വള്ളത്തിൽ ഇരുന്നു കൊണ്ട് ഭാസ്ക്കരൻ സാമാന്യം ഉച്ചത്തിൽ വിളിച്ചു ' ...

." തമ്പുരാട്ടി .... തമ്പുരാട്ടി വരു..... "

നാലുകെട്ടിന്റെ തിണ്ണയിലേക്ക് അധികം പ്രായം ചെന്നിട്ടില്ലാത്ത ഒരു സ്ത്രീ ഇറങ്ങി വന്നു:

"ഇന്നു മുഴുവൻ മഴ ... ഇതു പോലെ പെയ്താൽ .... ഇവിടവും .... മുങ്ങും "

"അങ്ങനെ മുങ്ങില്ലെടാ... എന്റെ തേവരുള്ളപ്പോൾ ആ പേടി വേണ്ട"

" എല്ലാവരെയും ഇവിടുന്ന് മാറ്റിപാർപ്പിച്ചു.അക്കരെ കുന്നിൻമേൽ സ്ക്കൂളിലേയ്ക്ക് " ..... "മഴ രണ്ടു ദിവസം കൂടി കനക്കുമെന്നാ പറയുന്നേ "

"കനത്തോട്ടെ... ഞാൻ എങ്ങോട്ടുമില്ല .. ഉം ...... ഇനി '' ....:

ഭാസ്ക്കരൻ മൗനത്തോടെ വള്ളം തുഴഞ്ഞ് ആ ചാറ്റൽ മഴയിൽ ........ അവിടുന്ന് നീങ്ങി..

പിറ്റേന്നും മഴ.... ആരവത്തോടെ പെയ്തു കൊണ്ടേയിരുന്നു ..
വാനം കാർമേഘത്താൽ നിറഞ്ഞു ....

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു ..... പലയിടത്തും ക്യാമ്പുകൾ തുറന്നു ... പത്രക്കാരും മാദ്ധ്യമപ്രവർത്തകരും ..... സാമൂഹിക പ്രവർത്തകരും ക്യാമ്പിൽ സജീവം ....

കളക്ടർ അന്ന് ക്യാമ്പിൽ വരുന്നു .... അതിനാൽ ഒരു ബഹളമായിരുന്നു .

" അക്കരെ വീടുകളെ ഒഴിപ്പിച്ചില്ലേ " .... അദ്ദേഹം പ്രവർത്തകരോട് ചോദിച്ചു ... ഒഴിപ്പിച്ചു .. എന്ന് പറഞ്ഞ് .... തങ്ങൾ ചെയ്ത പ്രവൃത്തികളെ അഭിമാനത്തോടെ ഓർത്ത് ...അദ്ദേഹത്തിന്റെ ഒപ്പം നടന്നു .

''ഒരു വള്ളം കിട്ടുമോ ? അദ്ദേഹം ചോദിച്ചു.

"ഇയാൾക്ക് എന്താ കേമനാവാനാ...ഒരാൾ മുറുമുറുത്തു.

ഭാസ്ക്കരൻ തന്റെ കുട്ടി വള്ളവുമായി വന്നു .....
"
സാർ ...."

അദ്ദേഹം അതിൽ കേറാൻ നേരത്ത് ... പ്രവർത്തകർ തടഞ്ഞു .... അത് ശ്രദ്ധിക്കാതെ ...... ആ വളളത്തിൽ അയാൾ കേറി. ......

ഇല്ലത്തിനകം മുഴുവൻ വെള്ളം .... തിണ്ണയിലെ തൂണിൽ പിടിച്ച് വള്ളം നിർത്തി .

''കുഞ്ഞേ.. ഒന്നിറങ്ങി നോക്ക് ......"

അയാൾ ഇറങ്ങി എല്ലായിടവും നോക്കി ...

''ഭാസ്ക്കരാ .ദേ...... എന്റമ്മ"
" ആ .... തേവാരത്തിൽ "

അതെ .... പൂജ കഴിക്കുന്നു. ...''

എല്ലായിടവും വെള്ളമാണല്ലോ ...

"നീ എങ്ങനെ വന്നു .കുട്ട്യേ" ?

തേവരുടെ അടുത്തു നിന്ന് ഇറങ്ങി മുട്ടറ്റം വെള്ളത്തിൽ സ്വതസിദ്ധമായ പുഞ്ചിരിയോടെ ചോദിച്ചു

....... അമ്മ


" അമ്മേ ... ഈ വെള്ളകെട്ടിൽ ......." ഒരു പുഞ്ചിരി സമ്മാനിച്ചു നിൽക്കുന്ന ആ മുഖ കമലത്തിനു ചുറ്റും ഒരു ദിവ്യപ്രഭകളിയാടുന്ന പോലെ ....
ജലാശയത്തിലെ ദേവതയെ പോലെ......


ഗംഗാദേവി*

July 21
12:53 2018

Write a Comment