Article

പൂക്കാലം


....................

പൂക്കാലം പൂക്കാലം ഇക്കാലമത്രയും
പൂവില്ലാതെത്ര നാൾ പോകും നമ്മൾ
പൂവില്ലാതെത്ര നാൾ പോകും നമ്മൾ
പൂവാക പൂത്തില്ല ,തേന്മാവ് കായ്ച്ചില്ല
മുറ്റത്ത് മുക്കുറ്റി പൂക്കളില്ല
മനം ,മുക്കുറ്റി പോലെ വിരിഞ്ഞതില്ല

അമ്പിളിപുഞ്ചിരി പൂത്തപോൽ കൂട്ടുകാർ
തേന്മാവിൻ ചോട്ടിലേക്കോടിയില്ല
കാറ്റിന് കുളിരില്ല ,മലരിന് മണമില്ല
പൂവിനെ പൂങ്കാറ്റുറക്കിയില്ല
എന്റെ പൂവിനെ പൂങ്കാറ്റുറക്കിയില്ല

അമ്പലമുറ്റത്തെ പൂവാകപ്പൊലിമയിൽ
അമ്പരം ,കോരിത്തരിച്ചു നിൽക്കെ
പൂങ്കാവനം കാറ്റേ തീണ്ടരുതേ
എന്റെ പൂങ്കാവനം കാറ്റേ തീണ്ടരുതേ




കണ്ണൻ സിദ്ധാർത്ഥ്

December 20
12:53 2018

Write a Comment