Article

പ്രകൃതി വിനാശങ്ങൾ

പ്രകൃതിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ .പ്രളയം, വരൾച്ച, ഭൂമികുലുക്കം, സുനാമി, ഉരുൾപ്പൊട്ടൽ, തുടങ്ങിയവ '''''''
നമ്മൾ ഇപ്പോൾ പ്രളയ ദുരന്ത മനുഭവിച്ചപ്പോൾ പല കാര്യങ്ങളും മനസ്സിലായി. പ്രളയത്തെക്കുറിച്ച് പുരാണങ്ങളിലും മറ്റ് പല കൃതികളിലും പറയുന്നുണ്ട്. തിന്മ ചെയ്യുന്ന മനുഷ്യനെ ഉന്മൂലനം ചെയ്യുവാനായി പ്രളയം ഉണ്ടാകുന്നു എന്നാണ്. പ്രകൃതിയോട് തിന്മ ചെയ്യുമ്പോൾ പ്രകൃതി തന്നെ അവനെ ഇല്ലാതാക്കും. പ്രളയ ശേഷം ശ്രീ .മാധവ് ഗാഡ്ഗിൽ നടത്തിയ പഠനത്തിൽ അദ്ദേഹം പറഞ്ഞ കാര്യം വളരെ ശ്രദ്ധേയമാണ്.പാരിസ്ഥിതിക മൂലധനം എത്ര ,എങ്ങനെ വിനിയോഗിക്കണം, ഭൂമിക്ക് കോട്ടം തട്ടാത്ത രീതിയിൽ ഉപയോഗിക്കാൻ അറിയില്ല. സമ്പത്തിൻ്റെ മികവു കാട്ടാൻ ആ ഡംബര ജീവിതം നയിക്കുക അതിന് തടസ്സം നിൽക്കുന്ന വൃക്ഷലതാദികളേയും വയലുകൾ തടാകങ്ങൾ കായലുകൾ കുളങ്ങൾ പുഴകൾ എല്ലാത്തിനെയും ഇല്ലാതാക്കാൻ മലയാളിക്ക് ഒരു മടിയുമില്ല.പ്രകൃതിനാശങ്ങൾ മനുഷ്യൻ തന്നെ സൃഷ്ടിക്കുന്നതാണ്. അടുത്ത ഒരു വരൾച്ചയ്ക്ക് കാത്തുനിൽക്കുന്ന മലയാളിയെ യാ ണ് ഇന്നു കാണുന്നത്. എന്നാൽ ഇവയെ സൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കാം എന്നല്ല. പല പരിസ്ഥിതി പ്രവർത്തനങ്ങളും കണ്ടു നിൽക്കാനെ നമ്മൾക്ക് താല്പര്യമുള്ളു. പ്രകൃതിയിൽ ഇപ്പോൾ ബാക്കിയായിരിക്കുന്നവയെ നശിപ്പിച്ചു കളയാതെ അവയെ സംരക്ഷിക്കാനെങ്കിലും നമ്മൾക്ക് കഴിയട്ടേ


sreehari

January 05
12:53 2019

Write a Comment