CRADLE FOR TURTLES

കൈത്തൊട്ടിലിലേക്ക് മുട്ടയിടാന്‍ കടലാമകള്‍ വീണ്ടും .

പാപ്പാളി: പാപ്പാളി ബീച്ചില്‍ മുട്ടയിടാന്‍ വീണ്ടും കടലാമകള്‍ എത്തി. ശനിയാഴ്ച രാത്രിയാണ് കടലാമകള്‍ മുട്ടയിടാന്‍ എത്തിയത്. പാപ്പാളി ടര്‍ട്ടില്‍ സംരക്ഷണപ്രവര്‍ത്തകര്‍ ടര്‍ട്ടില്‍ വാക്ക് നടത്തുന്നതിനിടെയാണ് കടലാമ മുട്ടയിട്ട വിവരം അറിഞ്ഞത്. സോഷ്യല്‍ ഫോറസ്ട്രിയുടെ നിര്‍ദേശപ്രകാരം താത്കാലിക ഹാച്ചറിയിലേക്ക് മാറ്റി. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്ട്രി) പ്രേം ചന്ദിറിന്റെ നേതൃത്വത്തിലുള്ള സംഘം, പാപ്പാളി ബീച്ചില്‍ മാതൃഭൂമിയും പാപ്പാളി ക്‌ളബ്ബും കൈകോര്‍ത്ത് സംരക്ഷിച്ചുവരുന്ന താത്കാലിക ഹാച്ചറി സന്ദര്‍ശിച്ചു. ഇതുവരെ 7 ആമകളുടെ 707 മുട്ടകള്‍ ഇവിടെ സംരക്ഷിച്ചുവരുന്നു. ബി. ജയചന്ദ്രന്‍ നായര്‍ (റെയ്ഞ്ച് ഓഫീസര്‍), നന്ദകുമാര്‍ (ഫോറസ്റ്റര്‍), അജിത്ത് (ഡെപ്യൂട്ടി റെയ്ഞ്ചര്‍) എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.

February 16
12:53 2016

Write a Comment