CRADLE FOR TURTLES

കടലാമക്കൊരു കൈത്തൊട്ടില്‍. പാപ്പാളി ബീച്ചില്‍ നിന്ന് 67 കടലാമക്കുഞ്ഞുങ്ങള്‍ കടലിലേക്ക്.

ചാവക്കാട്: മന്ദലംകുന്ന് പാപ്പാളി ബീച്ചില്‍ നിന്ന് വ്യാഴാഴ്ച 67 കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കിറക്കി. മാതൃഭൂമി സീഡുമായി സഹകരിച്ച്്് പ്രവര്‍ത്തിക്കുന്ന പാപ്പാളി കടലാമസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് കടലാമകുഞ്ഞുങ്ങളെ സുരക്ഷിതമായി കടലിലേക്ക് തുറന്നുവിട്ടത്.45 ദിവസം കടപ്പുറത്തെ ഹാച്ചറിയില്‍ അടവെച്ച കടലാമമുട്ടകളില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്.ഒലീവ് റിഡ്‌ലി ഇനത്തില്‍ പെട്ട കടലാമകുഞ്ഞുങ്ങളെയാണ് കടലിലേക്ക് വിട്ടത്.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നടന്ന കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന പരിപാടിയുടെ ഉദ്ഘാടനം പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ് നിര്‍വ്വഹിച്ചു.സോഷ്യല്‍ ഫോറസ്ട്രി അസി.കണ്‍സര്‍വേറ്റര്‍ പി.എന്‍.പ്രേംചന്ദര്‍ അധ്യക്ഷനായി.പാപ്പാളി കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് വനംവകുപ്പിന്റെ മഴക്കോട്ടും മറ്റ് അനുബന്ധസാമഗ്രികളും ചടങ്ങില്‍ വിതരണവും ചെയ്തു. പാപ്പാളി കടലാമസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ബീച്ചിലെ ഹാച്ചറിയില്‍ അടവെച്ച 350 കടലാമുട്ടകളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ കൂടി ഒരു മാസത്തിനുള്ളില്‍ വിരിഞ്ഞിറങ്ങും.കടലാമകുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന പരിപാടിക്ക് പാപ്പാളി കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകരായ അബ്ദുള്‍ സലാം,കബീര്‍,നൂറുദ്ദീന്‍,സോഷ്യല്‍ ഫോറസ്ട്രി വിഭാഗം റേഞ്ച് ഓഫീസര്‍ ബി.ജയചന്ദ്രന്‍,ഡപ്യൂട്ടി റേഞ്ചര്‍മാരായ മാത്യു ജോണ്‍,എം.എസ്.നന്ദകുമാര്‍,പി.വിജയന്‍,ഗ്രീന്‍ ഹാബിറ്റേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍.ജെ.ജയിംസ്,കടലാമ വാച്ചര്‍ അബ്ദുള്‍ സലീം,മന്ദലംകുന്ന് ഗവ.യു.പി.സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍,സ്‌ക്കൂളിലെ അധ്യാപകനായ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

മന്ദലംകുന്ന് പാപ്പാളി ബീച്ചില്‍ കടലാമകുഞ്ഞുങ്ങളെ കടലിലേക്കിറക്കുന്നതിന്റെ ഉദ്ഘാടനം പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ് നിര്‍വ്വഹിക്കുന്നു.

March 04
12:53 2016

Write a Comment