CRADLE FOR TURTLES

ആമമുട്ട കാത്തവരെ ആദരിച്ചു


അഴീക്കോട്: അഴീക്കോട് ചാല്‍ ബീച്ചില്‍ കടലാമയിട്ട മുട്ട സംരക്ഷിച്ച നാട്ടുകാരെ മാതൃഭൂമി സീഡ് ആദരിച്ചു.
മാതൃഭൂമി സീഡിന്റെ 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' പദ്ധതി പ്രകാരം കടലാമമുട്ട കണ്ടെത്തിയ നമ്പോലന്‍ ലതീഷ്, അജേഷ് നാവത്ത്, എ.സുനില്‍കുമാര്‍ എന്നിവരെയാണ് ആദരിച്ചത്.
മാതൃഭൂമി സീഡും കേരള വനംവകുപ്പ് വനവത്കരണ വിഭാഗവും നടത്തിയ ചടങ്ങില്‍ മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം ആര്‍.സനീഷ്‌കുമാര്‍ ആമസംരക്ഷകരെ ആദരിച്ചു.
വനം റേഞ്ച് ഓഫീസര്‍ എന്‍.അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ഇ.ബിജുമോന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ സി.സുനില്‍കുമാര്‍, ബിജിഷ ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കടലാമ മുട്ടയിട്ട വിവരമറിയിക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം നല്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
9656000705 നമ്പറില്‍ ബന്ധപ്പെടണം.




March 23
12:53 2017

Write a Comment