
| |
എന്റെ തെങ്ങ്
|
|
| |
കേരംനിറയും കേരളമെന്ന സന്ദേശവുമായി മാതൃഭൂമിയും
കല്പവൃക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കാനുമായി വിദ്യാലയങ്ങളില്‍ ഒരു വന്‍ പദ്ധതിക്ക് ഇതോടൊപ്പം തുടക്കമാവുന്നു. 2010-11 വര്‍ഷത്തിലെ മാതൃഭൂമി സീഡ് പദ്ധതിയില്‍ ഓരോവിദ്യാഭ്യാസജില്ലയില് നിന്നും ഒന്നാംസ്ഥാനം നേടിയ ഹരിതവിദ്യാലയങ്ങള്‍ക്ക് മാതൃഭൂമി സീഡും നാളികേര വികസന ബോര്‍ഡും ചേര്‍ന്ന് തെങ്ങിന് തൈകള്‍ നല്കുന്നു. പ്രാദേശിക കര്‍ഷകരുടെ സാങ്കേതിക സഹായത്തോടെയാണ് ഈ തെങ്ങിന് തൈകള്‍ നട്ട് പരിപാലിക്കുന്നത്. സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തെങ്ങ് പരിപാലനത്തിനായി കര്‍ഷകരും സാങ്കേതിക വിദഗ്ധരും പ്രത്യേകം പരിശീലനം നല്‍കും.
സീഡ് പദ്ധതിയില്‍ 2010-11 വര്‍ഷത്തില്‍ ഓരോ വിദ്യാഭ്യാസജില്ലയില്നിന്നും ഹരിതവിദ്യാലയമായി ഒന്നാം സ്ഥാനം കിട്ടിയ സ്കൂളുകളെയാണ് 'എന്റെ തെങ്ങ്' പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്. നാളികേര വികസനബോര്‍ഡിലെ വിദഗ്ധരായ ശാസ്ത്രജ്ഞര്‍ നയിച്ച ക്ലാസില്‍ സീഡ് കോ-ഓഡിനേറ്റര്‍മാരും പങ്കെടുത്തു. 'എന്റെ തെങ്ങ്' പദ്ധതിയുടെ ആദ്യഘട്ടമായി കേരളത്തിലെ 38 വിദ്യാഭ്യാസജില്ലകളിലും 20 തെങ്ങിന്‍തൈകള്‍ വീതം നാളികേരവികസനബോര്‍ഡ് എത്തിക്കും. അവ നട്ട് പരിപാലിക്കുക എന്നതാണ് സ്കൂളുകളുടെ ചുമതല. അതിന് സ്കൂളിലെ അധ്യാപകരെ സഹായിക്കാന്‍ പ്രാദേശിക കേരകര്‍ഷകരും സീഡ് പ്രവര്‍ത്തകരും ഉണ്ടാകും. നട്ട തെങ്ങിന് തൈകള്‍ എങ്ങനെ പരിപാലിക്കുന്നു എന്ന് നിരീക്ഷിക്കാന്‍ രണ്ടു മാസത്തിലൊരിക്കല്‍ സീഡ് പ്രവര്‍ത്തകര്‍ എത്തുകയും ചെയ്യും.
കൂടാതെ എന്റെ തെങ്ങ് പദ്ധതിയുടെ ഭാഗമായി കേരകര്‍ഷകരുടെ സഹായത്തോടെ സ്കൂളുകളില്‍ തെങ്ങിനെപ്പറ്റി സംവാദവും തെങ്ങ് അനുബന്ധ കരകൗശല പരിശീലനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എന്റെ തെങ്ങ് പദ്ധതി കുരുന്നു മനസ്സുകളില്‍ തെങ്ങിനോടുള്ള സ്നേഹം വളര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. 'എന്റെ തെങ്ങ്' എന്ന ആശയം എല്ലാ സ്കൂളുകളിലും നടപ്പാക്കാവുന്ന ഒന്നാണ്. വരും തലമുറയിലെ കൂട്ടുകാര്‍ക്ക് തണലേകാന്‍ ഒരു തെങ്ങെങ്കിലും സ്കൂളില്‍ ഓരോ വര്‍ഷവും നട്ടുപിടിപ്പിക്കുക! അത് കേരങ്ങള്‍ നിറയുന്ന കേരളം എന്ന യാഥാര്‍ഥ്യത്തിലേക്കുള്ള കാല്വയ്പ്പാവും.
'എന്റെ തെങ്ങ്' പദ്ധതിയുടെ ഭാഗമായി നേര്യമംഗലത്ത് നടന്ന പരിശീലന പരിപാടിയെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രസംഗമത്സരം
മാതൃഭൂമിവിദ്യയും നാളികേരവികസന ബോര്‍ഡും ചേര്‍ന്ന് കുട്ടികള്‍ക്കായി പ്രസംഗമത്സരം നടത്തുകയാണ്. വിജയികളെ കാത്ത് പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുമുണ്ട്.
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|