പ്രകൃതിക്കായി ഒരു ദിനം
September 21
12:53
2017
മഞ്ഞാടി: പൃകൃതിക്കായി പച്ചപ്പ് വിരിയിക്കുക എന്ന ആശയവുമായി മഞ്ഞാടി എം ടി എസ് എസ് യൂ പി സ്കൂളിലെ സീഡ് ക്ലബ് കുട്ടികൾ ഓസോൺ ദിനാചരണം നടത്തി. ഓസോൺ ദിനത്തിന്റെ പ്രാദാന്യവും ആ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങളെയും ഓർമിപ്പിച്ചു കൊണ്ടാണ് കുട്ടികൾ ദിനാഘോഷം സംഘടിപ്പിച്ചത്. ഹരിതകേരളം ഹരിതോത്സവത്തിന്റെ ഭാഗമായിട്ടാണ് ദിനാചരണം സംഘടിപ്പിച്ച. ബോധവത്ൽക്കരണ ക്ലാസും റാലിയും ഇതോടൊപ്പം നടത്തി. ഹെഡ്മിസ്ട്രസ് ഷേർലി ജോൺ, പ്രകാശ് വള്ളംകുളം, സീഡ് കോർഡിനേറ്റർ അന്നമ്മ ടി ബേബി, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.