EVENTS

പഴങ്ങൾ നൽകി സീഡ് അധ്യാപക ശില്പശാല

July 18
12:53 2018

തലശ്ശേരി: പത്തുവർഷത്തെ ഫലസൂചകമായി പത്ത്‌ പഴങ്ങൾ നൽകി മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല. തലശ്ശേരി ഗോകുലം ഫോർട്ടിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ് എഡ്യുക്കേഷൻ എക്സിക്യുട്ടീവ് ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. ഖലീൽ ചൊവ്വ ഉദ്ഘാടനംചെയ്തു.
ജൈവവൈവിധ്യ സംരക്ഷണത്തിന് ഉറച്ചുനിൽക്കുന്നതിനുള്ള ബോധവത്കരണമാണ് സീഡ് മുഖേന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സസ്യങ്ങൾ വെച്ചുപിടിപ്പിക്കലല്ല സംരക്ഷിക്കുന്നതിനാണ് വിദ്യാർഥികളെ സീഡ് ശീലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മികച്ച സീഡ് കോ ഓർഡിനേറ്റർ പി.കെ.പുഷ്പയ്ക്കുവേണ്ടി ഭർത്താവ് മണത്തണ ഗവ. എച്ച്.എസ്.എസ്. സീഡ് കോ ഓർഡിനേറ്റർ കെ.ആർ.തങ്കച്ചന് പത്ത് പഴങ്ങൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
തലശ്ശേരി സൗത്ത് എ.ഇ.ഒ. പി.പി.സനകൻ അധ്യക്ഷതവഹിച്ചു. മാതൃഭൂമി മീഡിയാ സൊലൂഷൻ-പ്രിന്റ് സീനിയർ മാനേജർ ജഗദീഷ്.ജി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.കെ.പീതാംബരബാബു, ഹരിതകേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ, ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് എൻ.സുരേന്ദ്രനാഥ്, സാമൂഹികവനവത്കരണ വിഭാഗം റേഞ്ച് ഓഫീസർ കെ.വി.അരുണേഷ്, കൃഷിവകുപ്പ് ഫീൽഡ് ഓഫീസർ കെ.എം.പ്രേമൻ, മാതൃഭൂമി ഡെപ്യൂട്ടി മാനേജർ സർക്കുലേഷൻ പി.എ.ഷിനുകുമാർ, കൂത്തുപറമ്പ് എച്ച്.എസ്.എസ്. തൊക്കിലങ്ങാടി സീഡ് കോ ഓർഡിനേറ്റർ രാജൻ കുന്നുമ്പ്രോൻ എന്നിവർ സംസാരിച്ചു.
സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ ക്ലാസെടുത്തു. കെ.വിജേഷ്, ബിജിഷ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events