EVENTS

കാസർകോട് വിദ്യാഭ്യാസജില്ലയിലെ സീഡ് അധ്യാപക ശിൽപ്പശാല

July 18
12:53 2018

പ്രകൃതിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ല- എം.രാജീവൻ

കാസർകോട് വിദ്യാഭ്യാസജില്ലയിലെ സീഡ് അധ്യാപക ശിൽപ്പശാല ജില്ലാ ഫോറസ്റ്റ് ഓഫീസർ എം.രാജീവൻ ബെസ്റ്റ് സീഡ് കോർഡിനേറ്ററായ ഐ.കെ.വാസുദേവന് വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: പ്രകൃതിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ലെന്നും സകല ജീവജാലങ്ങളുടേയും കൂടിയാണെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ എം.രാജീവൻ. മാതൃഭൂമി സീഡ് കാസർകോട് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ദുഷ്പ്രവർത്തികളുടെ ഫലമായാണ് കാട്ടുമൃഗങ്ങൾ നാട്ടിൻ പുറങ്ങളിലേക്കിറങ്ങുന്നതെന്നും ഇത്തരം ദുഷ്പ്രവർത്തികൾക്കെതിരെ ഒരു അവബോധം സൃഷ്ടിക്കാൻ മാതൃഭൂമി സീഡിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി കാസർകോട് ബ്യൂറോ ചീഫ് വിനോയ് മാത്യു, ഫെഡറൽ ബാങ്ക് അസി.മാനേജർ ദീപു മാത്യു, മാതൃഭൂമി അസി.സെയിൽസ് ഓർഗനൈസർ എ.രാജൻ എന്നിവർ സംസാരിച്ചു. മാതൃഭൂമി സീനിയർ റിപ്പോർട്ടർ കെ.രാജേഷ് കുമാർ ക്ലാസ്സിന് നേതൃത്വം നല്കി.

Write a Comment

Related Events