EVENTS

മാതൃഭൂമി സീഡിന്റെ പത്താം വര്ഷത്തെ ജില്ലാ തല പ്രവര്ത്തനോദ്ഘാടനം

July 18
12:53 2018

തൊടുപുഴ: മാലിന്യമില്ലാത്ത മലയാള നാട് നേടിയെടുക്കാന് കുട്ടികളിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് പി.ജെ.ജോസഫ് എം.എല്.എ. മാതൃഭൂമി സീഡിന്റെ പത്താം വര്ഷത്തെ ജില്ലാ തല പ്രവര്ത്തനോദ്ഘാടനം പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് യു.പി. സ്കൂളില് നിര്വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്ഷം ഇതേ സ്കൂളില് പി.ജെ.ജോസഫ് തന്നെ നട്ട നാട്ടുമാവിന്റെ തൈയ്ക്ക് വെള്ളമൊഴിച്ചും വളമിട്ടുമായിരുന്നു അദ്ദേഹം ഉദ്ഘാടനം നിര്വഹിച്ചത്.
മാതൃഭൂമിയോടൊപ്പം പരിസ്ഥിതി സംരക്ഷണത്തില് ഭാഗമാകാന് സാധിച്ചതില് ഫെഡറല് ബാങ്കിന് അഭിമാനമുണ്ടെന്ന് തൊടുപുഴ ഫെഡറല് ബാങ്ക് അസി.വൈസ് പ്രസിഡന്റ് എസ്.മീര പറഞ്ഞു. പ്ലാസ്റ്റികിനെതിരെയുള്ള സീഡ് പ്രതിജ്ഞ പൈനാവ് അസി.കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ് സാജു വര്ഗീസ് കുട്ടികള്ക്ക് ചൊല്ലിനല്കി.
കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സിന്ധുകുമാര്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് ലാല് പി.ജോര്ജ്, ഹരിത കേരളം മിഷന് ജില്ലാ കോര്ഡിനേറ്റര് ഡോ.ജി.എസ്. മധു, സ്കൂള് മാനേജര് ഫാ.തോമസ് വട്ടത്തോട്ടത്തില്, ഹെഡ്മാസ്റ്റര് സി.ജെ.ബെന്നി, പഞ്ചായത്തംഗം ബെന്നി ചെറിയാന്, മുന് ഹെഡ്മാസ്റ്റര് ആന്റണി കണ്ടിരിക്കല്, പി.ടി.എ. പ്രസിഡന്റ് എന്.എം. ഷറഫുദ്ദീന്, മാതൃഭൂമി കോട്ടയം സീനിയര് മാനേജര് സര്ക്കുലേഷന് സജി കെ.തോമസ്, മാതൃഭൂമി ഇടുക്കി സ്പെഷല് കറസ്പോണ്ടന്റ് എം.ബിലീന തുടങ്ങിയവര് പങ്കെടുത്തു

Write a Comment

Related Events