EVENTS

ഓണത്തിന് ഒരു മുറം പദ്ധതിക്ക് തുടക്കമായി മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി

July 18
12:53 2018

ഓണത്തിന് ഒരു മുറം പദ്ധതിക്ക് തുടക്കമായി
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി
പദ്ധതിക്ക് വരിഞ്ഞം കെ കെ പി എം യുപി സ്കൂളിൽ തുടക്കമായി .ചാത്തന്നൂർ
കൃഷിഭവന്റെ സഹകരണത്തോടെയാണ് സ്കൂളിലെ എല്ലാ കുട്ടികൾക്കും
വിത്ത് വിതരണം ചെയ്തത് .ഒപ്പം സംസ്ഥാന ഫലമായ ചക്കയുടെ പ്രാധാന്യം
ബോധ്യപ്പെടുത്തുന്നിതിനും , പ്ലാവിനെ സംരക്ഷിക്കുന്നതിനുമായി ,സ്കൂളിലെ
എല്ലാ കുട്ടികൾക്കും സീഡ് ക്ലബിന്റെ നേതൃത്ത്വത്തിൽ പ്ലാവിൻ തൈകൾ
വിതരണം ചെയ്തു .സീഡ് ക്ലബിലെ അംഗങ്ങൾ സ്കൂളിൽ തന്നെ
കിളിർപ്പിച്ചെടുത്ത തൈകളാണ് വിതരണം ചെയ്തത് .

പച്ചക്കറി വിത്തിന്റയും പ്ലാവിൻ തൈകളുടേയും വിതരണ
ഉദഘാടനം ചാത്തന്നൂർ പഞ്ചായത്തു വൈസ് പ്രസിഡന്റ് സണ്ണി നിർവ്വഹിച്ചു
.പി ടി എ പ്രസിഡന്റ് മോഹനൻ സ്കൂൾ മാനേജർ വരിഞ്ഞം വിക്രമൻ പിള്ള
,അധ്യാപകരായ ബാജി പി ജെ ,വിനോദ് എന്നിവർ പ്രസംഗിച്ചു

Write a Comment

Related Events