EVENTS

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സീഡ് ശില്പശാല നടത്തി

July 21
12:53 2018


സ്‌കുളുകളിൽ സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനായി അധ്യാപക കോഡിനേറ്റർമാർക്കായി ശിൽപ്പശാല നടത്തി. ഇരിങ്ങാലക്കുട ഐ.ടി.യു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാഭ്യാസ ജില്ലാ ശിൽപ്പശാല ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് പ്രേംജോ പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ മികച്ച സീഡ് കോഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരായ പി. ശ്രീദേവി, ഒ. എസ്. ശ്രീജിത്ത്, രമ കെ. മേനോൻ, ദീപ മനോഹരൻ , യു.എസ്. ജയലക്ഷ്മി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനും അധ്യാപകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായിട്ടായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.മാതൃഭൂമി തൃശൂർ സബ്ബ് എഡിറ്റർ ശ്രീകാന്ത് ശ്രീധർ , ക്ലബ്ബ് എഫ്.എം.പ്രോഗ്രാം ഹെഡ് മനോജ് കമ്മത്ത്, സോഷ്യൽ ഇനീഷിയേറ്റിവ്‌സ് എക്സിക്യൂട്ടീവ് ഷഫീഖ് യൂസഫ്,സീഡ് റിസോഴ്സ് പേഴ്‌സൺ പി.ശ്രീദേവി, സീഡ് ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റര്മാരായ കെ.ബി. ദിലീപ്‌കുമാർ , വി.വി. സുജിത്ത് എന്നിവർ സംസാരിച്ചു. 120 വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു.പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാലങ്ങളിലെ അദ്ധ്യാപക പ്രതിനിധികൾക്ക് 28 നു തൃശൂർ ഹോട്ടൽ പേൾ റീജൻസിയിൽ വെച്ച് നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് 9809149316 ,9495013123

Write a Comment

Related Events