EVENTS

മാതൃഭൂമി-സീഡ് അധ്യാപക ശില്പശാല

July 23
12:53 2018

തളിപ്പറമ്പ് വിദ്യാഭ്യാസജില്ലാതല അധ്യാപക ശില്പശാല നടന്നു. സീഡ് പദ്ധതി പത്തുവർഷം പിന്നിട്ടതിന്റെ ഭാഗമായി പത്തുതരം പഴങ്ങൾ കൈമാറി ഡി.ഇ.ഒ. കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയിൽ മികച്ച കോ ഓർഡിനേറ്ററായി തിരഞ്ഞെടുത്ത കയരളം എ.യു.പി. സ്കൂൾ അധ്യാപിക എം.ഒ.സിനി ഏറ്റുവാങ്ങി.
പരിസ്ഥിതി പ്രവർത്തനങ്ങൾ വളരെ വ്യാപകമയി ചർച്ചചെയ്യപ്പെടുന്ന ഒരുകാലഘട്ടമാണിപ്പോഴെന്ന് ഡി.ഇ.ഒ. പറഞ്ഞു. ധാരാളം സംഘടനകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ചർച്ചകളും സിമ്പോസിയങ്ങളും ധാരാളമായി നടക്കു
ന്നുണ്ട്.
പക്ഷേ, പത്തുവർഷം മുൻപേ സമൂഹത്തിൽ വരാൻപോകുന്ന വലിയ വിപത്ത് തിരിച്ചറിയുകwയും ജനങ്ങളെ ബാധവത്കരിക്കുകയും എന്ന മഹത്തായ മാധ്യമധർമം നിർവഹിക്കുകയും ചെയ്ത മാതൃഭൂമി പ്രത്യേക പരിഗണനയും പ്രോത്സാഹനവും അർഹിക്കുന്നു.
കട്ടികൾക്കുണ്ടാകുന്ന താത്പര്യം വരുംതലമുറയിലേക്ക് എത്തിച്ചേരുമെന്ന് അറിവ് ഉണ്ടായതുകൊണ്ടായിരിക്കണം സീഡ് അതിന്റെ പ്രവർത്തനമാരംഭിച്ചതെന്നും അദ്ദേഹം
പറഞ്ഞു.

Write a Comment

Related Events