EVENTS

പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമായി ‘സീഡ്’ ശിൽപ്പശാല

July 24
12:53 2018

പാലാ: പരിസ്ഥിതിയുടെ കാവലാളുകളായി നിലയുറപ്പിക്കുമെന്ന പ്രതിജ്ഞയെടുത്ത് മാതൃഭൂമി സീഡ് ശിൽപ്പശാല. സീഡ് പ്രവർത്തനത്തിന്റെ പത്താം വർഷത്തെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ശിൽപ്പശാല നടത്തിയത്. ഈ വർഷം സ്കൂളുകളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.പാല സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ഫെഡറൽ ബാങ്ക് പാല റീജണൽ ഹെഡ് മാനുവൽ മാത്യു ഉദ്ഘാടനം ചെയ്തു. എ പ്ലസ് നേടാൻ മാത്രം കുട്ടികളെ സ്കൂളിൽ വിടുന്ന രീതിയാണിപ്പോൾ കണ്ടു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാർക്കു മാത്രം നോക്കാതെ ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാനുള്ള കരുത്തും പകർന്നു നൽകണം. കര്യപ്രാപ്തിയും സേവന മനോഭാവവും വളർത്തിയെടുക്കാൻ സീഡ് പദ്ധതിയിലൂടെ കഴിയുമെന്നദ്ദേഹം പറഞ്ഞു.
പ്രകൃതിയെ അടുത്തറിയുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ പ്രകൃതിയെ സംരക്ഷിക്കേണ്ടതിനെപ്പറ്റി നമ്മൾ ബോധവാന്മാരാകുമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സ്കൂൾ പ്രിൻസിപ്പൽ മാത്യു എം. കുര്യാക്കോസ് പറഞ്ഞു. പാല വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കായി നടത്തിയ ശില്പശാലയിൽ പ്രകൃതി സംരക്ഷണത്തിൽ താൽപ്പര്യമുള്ള രക്ഷിതാക്കളും വിദ്യാർഥികളും പങ്കാളികളായി.

Write a Comment

Related Events