EVENTS

ലോകപ്രഥമ ശുശ്രൂഷാദിനം

September 20
12:53 2018

ലോകപ്രഥമ ശുശ്രൂഷാദിനം - ഓയൂർ: സെപ്റ്റംബർ 14 ലോക പ്രഥമ ശുശ്രൂഷാദിനം കെ.പി.എം.എച്ച്.എച്ച്.എസ്സ്.എസ്സ് ,ചെറിയ വെളിനല്ലൂരിലെ സീഡ് ക്ലബ് അം ഗ ങ്ങൾ ബോധവത്കരണത്തിലൂടെയും പരിശീലനത്തിലൂടെയും ആ ചരിക്കുകയുണ്ടായി.
പരിശീലനം നേടിയ സീഡ് ക്ലബ് അംഗങ്ങൾ പോസ്റ്റർ പ്രദർശനത്തിലൂടെയും സോദാഹരണ ക്ലാസിലൂടെയും കുട്ടികളിൽ പ്രഥമ ശുശ്രൂഷ എന്ത്, എങ്ങിനെ, പ്രാധാന്യം എന്നിവ പരിശീലിപ്പിച്ചു.കഫ് ആൻറ് കോളർ സ്ലിംഗ് ,ഹെഡ് ബാൻഡേജ് ,പാം ബാൻഡേജ്, നീ ബാൻഡേജ് എന്നിവ പരിശീലിപ്പിച്ചു.

Write a Comment

Related Events