EVENTS

ഹരിതപാഠശാലയുടെ ഭാഗമായുളള എന്റെ ഒരുദിനം എന്റെ വിദ്യാലയത്തിന് പദ്ധതി

September 20
12:53 2018

കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആൻഡ് വി.എച്ച്.എസ്.എസിലെ മാതൃഭൂമി ഹരിതജ്യോതി സീഡ് ക്ലബ്ബ് പ്രവർത്തനമായ ഹരിതപാഠശാലയുടെ ഭാഗമായുളള എന്റെ ഒരുദിനം എന്റെ വിദ്യാലയത്തിന് പദ്ധതിയിൽ പങ്കുചേർന്ന് ഗുഡ്‌സ് വെഹിക്കിൾ ഡ്രെവർമാരും.
കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജംഗ്ഷനിലെ ഗുഡ് വെഹിക്കിൾ ഡ്രൈവർമാരാണ് ഒരുദിനം സ്‌കൂളിനായി മാറ്റിവച്ചത്. പദ്ധതിയുടെ ഭാഗമായി സീഡ് ക്ലബ്ബ് അംഗങ്ങളും രക്ഷകർത്താക്കളും സ്‌കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സ്‌കൂളിലെ ചില കെട്ടിടങ്ങളിൽ രക്ഷകർത്താക്കൾ പെയിന്റടിക്കുകയും ചെയ്തിരുന്നു. ഇതെക്കുറിച്ച് അറിഞ്ഞാണ് ഹൈസ്‌കൂൾ ജംഗ്ഷനിലെ ഗുഡ്‌സ് വെഹിക്കിൾ ഡ്രൈവർമാർ സേവന സന്നദ്ധരായി സ്‌കൂളിൽ എത്തിയത്. സ്‌കൂളിലെ ചില കെട്ടിടങ്ങളിൽ അവർ പെയിന്റടിച്ചു. ഡ്രൈവർമാരായ സുനിൽ, കുട്ടൻ, രവീന്ദ്രൻ, ശശിധരൻ, റെജി, സജീവ്, നൗഷാദ്, ഷാജി എന്നിവരാണ് സ്‌കൂളിലെത്തി സൗജന്യ സേവനം നടത്തിയത്.
സീഡ് ക്ലബ്ബ് സെക്രട്ടറി കൃഷ്ണജിത്ത്, പ്രസിഡന്റ് അദിതി എസ്. അനിൽ, വി.എച്ച്.എസ്.സി. പ്രിൻസിപ്പാൽ സജി, ഉപപ്രഥമാധ്യാപകൻ രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഹബീബ്, സീഡ് കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.


സീഡ് ക്ലബ്ബ് അംഗങ്ങളും രക്ഷകർത്താക്കളും ചേർന്ന് രണ്ടുമാസം കൊണ്ട് സ്‌കൂളിനെ ഹരിത സൗഹൃദമാക്കുന്നതിനായുള്ള സീഡ് ക്ലബ്ബിന്റെ തനതു പദ്ധതിയാണ് എന്റെ ഒരുദിനം എന്റെ വിദ്യാലയത്തിന്. രക്ഷകർത്താക്കളുടെ വിവിധങ്ങളായ തൊഴിൽ വൈദഗ്ധ്യവും സ്‌കൂളിനായി ഉപയോഗപ്പെടുത്തും. കഴിഞ്ഞ ദിവസം ആർ. രാമചന്ദ്രൻ എം.എൽ.എ.യാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

Write a Comment

Related Events