EVENTS

നല്ല വായു, നല്ല പരിസ്ഥിതി

June 06
12:53 2019

പാലക്കാട്: അനുദിനം വർധിക്കുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിന് വിദ്യാർഥികൾ ഉൾപ്പെടുന്ന സമൂഹത്തിന് എന്തൊക്കെ ചെയ്യാനാവുമെന്ന അന്വേഷണവുമായി മാതൃഭൂമി സീഡ് പദ്ധതിയിലെ അംഗങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ഓഫീസ് സന്ദർശിച്ചു. പാലക്കാട് ഭാരതമാതാ ഹൈസ്കൂൾ, യാക്കര സെന്റ് മേരീസ് ഇ.എം.യു.പി. സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. എൻവയോൺമെന്റൽ എൻജിനീയർ എം.എൻ. കൃഷ്ണൻ വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു. അസിസ്റ്റന്റ് എൻവയോൺമെന്റൽ എൻജിനീയർ അനീഷാ ഫാത്തിമ ക്ലാസെടുത്തു. വായുമലിനീകരണത്തിന്റെ തോത് അളക്കുന്ന രീതിയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. ഇതുവഴി പാലക്കാട്ടെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണെന്നും എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം ഇത് 28 ആണെന്നും കണ്ടെത്തി. വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന പുക, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ഇതെല്ലാം അന്തരീക്ഷവായുവിനെ മലിനമാക്കുന്നതായി വിദ്യാർഥികൾക്ക് മനസ്സിലാക്കിക്കൊടുത്തു.

Write a Comment

Related Events