EVENTS

ജൈവ പച്ചക്കറിത്തോട്ടം ഒരുക്കി

July 12
12:53 2019

ജൈവ പച്ചക്കറിത്തോട്ടം ഒരുക്കി
അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി. സ്കൂളിലെ മാതൃഭുമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പച്ചക്കറിത്തൈ നട്ട് അലനല്ലൂർ കൃഷി ഓഫീസർ എം.എസ്. ചാന്ദിനി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് സുബൈർ തൂമ്പത്ത് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം സി. മുഹമ്മദാലി, സീഡ് കോ -ഓർഡിനേറ്റർ എ.പി. ആസിം ബിൻ ഉസ്മാൻ, പി.ടി.എ. വൈസ് പ്രസിഡന്റ് പി. ജമാൽ, പി. ശ്രീനാഥ്, എം.പി. മനീഷ, പി. രവിശങ്കർ, സ്കൂൾ ലീഡർ എൻ. ഫാബിസ്, പ്രധാനാധ്യാപകൻ സി.ടി. മുരളീധരൻ എന്നിവർ സംസാരിച്ചു.

Write a Comment

Related Events