EVENTS

പോസ്റ്റർ പ്രദർശനത്തോടെ യുദ്ധവിരുദ്ധ ദിനാചരണം

August 13
12:53 2019

മുണ്ടക്കോട്ടുകുറിശ്ശി: എ.എം.യു.പി. സ്കൂളിൽ സോഷ്യൽസയൻസ് ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ളബ്ബിന്റെയും കൂട്ടായ്മയിൽ പോസ്റ്റർ പ്രദർശനത്തോടെ ഹിരോഷിമ ദിനം ആചരിച്ചു.
ഹിരോഷിമ-നാഗസാക്കി ബോംബിട്ടതിന്റെ വീഡിയോപ്രദർശനവും യുദ്ധവിരുദ്ധ പ്രതിജ്ഞയുമുണ്ടായി. പ്രധാനാധ്യാപിക പി.എ. മുംതാസ്, സീഡ് കോ-ഓർഡിനേറ്റർ വി.കെ. സരസ്വതി, പി. പ്രീത, ശ്രീജിത് തുടങ്ങിയവർ നേതൃത്വം നൽകി.

Write a Comment

Related Events