EVENTS

നാട്ടറിവ് ദിനാചരണം നടത്തി

August 23
12:53 2019

പാലക്കാട്: മോയൻ എൽ.പി. സ്കൂളിൽ നാട്ടറിവുദിനം ആചരിച്ചു. എ.ഇ.ഒ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക കെ. മണിയമ്മ, പി.ടി.എ. പ്രസിഡന്റ്‌ എസ്. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.നാടൻപാട്ട് കലാകാരൻ രാമശ്ശേരി രാമൻകുട്ടിയും സംഘവും പാട്ടുകൾ അവതരിപ്പിച്ചു. പുരാവസ്തുക്കളുടെ പ്രദർശനം ഒരുക്കി.നാടൻവിഭവങ്ങൾ കൊണ്ടുള്ള ഭക്ഷ്യമേളയുണ്ടായി. ഇലക്കറികൾ, പയറുവർഗങ്ങൾ, പായസങ്ങൾ, അച്ചാറുകൾ, സാലഡുകൾ, ചമ്മന്തികൾ, നാടൻകറികൾ, പലഹാരങ്ങൾ എന്നിങ്ങനെ 840 വിഭവങ്ങൾ കാണാനും പരിചയപ്പെടാനും കുട്ടികൾക്ക് അവസരം നൽകി.

Write a Comment

Related Events