EVENTS

"മാനവ സുരക്ഷ പരിസ്ഥിതി സ്നേഹം"

June 08
12:53 2020

പരിസ്ഥിതി ദിനത്തിൽ സ്മൃതിമരം തീർത്ത് വൈക്കിലശ്ശേരി യു.പി സ്‌കൂളിൻ്റെ ആദരവ്
സ്കൂൾ പ്രധാനാദ്ധ്യാപിക പി മോളി സുഷമ സ്മൃതി മരം പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
വടകര: ജൂൺ 5 eലാക പരിസ്ഥിതി ദിനത്തിൽ മാതൃഭൂമിയുടെ മുൻ എം ഡി എം.പി വീരേന്ദ്രകുമാർ എം പിയുടെ സ്മരണക്കായ് വൈക്കിലശ്ശേരി യു.പി സ്കൂളിലെ മുഴുവൻ സീഡ് അംഗങ്ങളുടെയും വീടുകളിൽ സ്മൃതി മരം എന്ന പേരിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം ആരംഭിച്ചു.ഓരോ വീട്ടിലും ഓരോ സ്മൃതി മരം ഉണ്ടാക്കി അതിനെ പരിചരിക്കാൻ സീഡ് അംഗങ്ങൾ തീരുമാനിച്ചു.നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വീരേന്ദ്രകുമാറിൻ്റെ സ്മരണ നിലനിർത്തി, പരിസ്ഥിതി സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് സീഡ് അംഗങ്ങൾ വ്യക്തമാക്കി. സ്കൂൾ പ്രധാനാദ്ധ്യാപിക പി മോളി സുഷമ സ്മൃതി മരം പദ്ധതി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ.ബാലകൃഷ്ണൻ , സീഡ് കോ.ഓർഡിനേറ്റർ അഷ്ക്കർ, അമൽ, സാരാഗ്. ജയേഷ് എന്നിവർ സന്നിഹിതരായിരുന്നു.

"മാനവ സുരക്ഷ പരിസ്ഥിതി സ്നേഹം"
മേലടി ഉപജില്ലയിലെ മൂടാടി വീമംഗലം യുപി സ്കൂൾ 'ജീവനി' ഹരിതസേന കൊറോണ കാലത്തെ പ്രത്യേക സാഹചര്യം മുൻനിർത്തി ജൂൺ 5 പരിസ്ഥിതി ദിനം വ്യത്യസ്തവും തികച്ചും വിദ്യാർത്ഥികളെ പാരിസ്ഥിതിക ബോധം വളർത്തുന്ന രീതിയിലുള്ളതുമായ പരിപാടികൾ നടത്തി.
പ്രകൃതി സ്നേഹി എന്നതിലുപരി പരിസ്ഥിതി മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ എം പി വീരേന്ദ്രകുമാർ സാറിൻറെ ഓർമ്മയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വീമംഗലം യുപി സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശ്രീമതി ശ്രീസുധ ടീച്ചറായിരുന്നു. ഒരു ഹിന്ദി അധ്യാപിക എന്നതിലുപരി കുട്ടിക്കാലം മുതൽ തന്നെ മണ്ണിനോടും മരത്തിനോടും പ്രത്യേക താല്പര്യം ഉള്ള വ്യക്തി ആയിരുന്നു ടീച്ചർ. ടീച്ചറുടെ കാർഷിക പരിസ്ഥിതി പരിപാലന സ്നേഹം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു പ്രചോദനമായിരുന്നു.

ട്രീ ചലഞ്ച് : വിദ്യാലയം തുറന്നു പ്രവർത്തിച്ചില്ലെങ്കിലും കുട്ടികളിലെ പരിസ്ഥിതി സ്നേഹത്തിന് കോട്ടം തട്ടാതെ നിലകൊള്ളുന്നുണ്ട് എന്നതിന് തെളിവായിരുന്നു ട്രീ ചലഞ്ചിൽ പങ്കെടുത്ത 243 കുട്ടികൾ. ഓരോ കുട്ടികളും തങ്ങൾ നട്ട് വൃക്ഷത്തൈയോട് ചേർന്ന്നിന്ന് ഫോട്ടോ പകർത്തി. കഴിഞ്ഞ വർഷങ്ങളിൽ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിപാലിച്ചുവരുന്ന തണൽമരങ്ങൾക്കൊപ്പം ഫോട്ടോ പകർത്താൻ അവർ മറന്നില്ല.
ഓൺലൈൻ പരിസ്ഥിതി ക്വിസ് ജനശ്രദ്ധയും സോഷ്യൽമീഡിയയിൽ നല്ല പ്രതികരണം ഉണ്ടാക്കുകയും ചെയ്തു.
പരിസ്ഥിതി പരിപാലനം കുട്ടികളുടെ പങ്ക്'എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ ചിത്രരചന നടന്നു.
പരിസ്ഥിതിബോധം കുട്ടികളുടെ മനസ്സിൻെറ ആഴങ്ങളിൽ എത്തിക്കാൻ മാതൃഭൂമി സീഡിൻെറ ആഭിമുഖ്യത്തിലുള്ള പരിപാടികളിലൂടെ സാധിച്ചു എന്നതിനുള്ള വലിയ തെളിവായിരുന്നു ഈ പരിപാടികളിൽ പൂർവ്വ വിദ്യാർത്ഥികളും മറ്റു വിദ്യാലയങ്ങളിലെ കുരുന്നുകളും കൈകോർത്തത്.

Write a Comment

Related Events