EVENTS

സീഡ് കോ ഓർഡിനേറ്റർമാർക്കായി ശില്പശാല

September 25
12:53 2020

കണ്ണൂർ: പ്രപഞ്ചത്തെയും പ്രകൃതിയെയും പാഠപുസ്തകമാക്കി എന്നതാണ് മാതൃഭൂമി സീഡ് കാട്ടിയ മാതൃകയെന്ന് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.മനോജ് കുമാർ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സീഡ് കോ-ഓർഡിനേറ്റർമാർക്കായി നടത്തിയ ശില്പശാല ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് വി.സി.സന്തോഷ് കുമാർ, മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, മാതൃഭൂമി യൂണിറ്റ് മാനേജർ, ജഗദീഷ് ജി., ബിജിഷ ബാലകൃഷ്ണൻ, പി.കെ.ജയരാജ് എന്നിവർ സംസാരിച്ചു. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സി.സുനിൽകുമാർ ശില്പശാല നയിച്ചു.
അധ്യാപകരായ പ്രഭാകരൻ, രഞ്ജിത്ത് കുമാർ, കെ.സഫ്രീന ബഷീർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക ശില്പശാല ശനിയാഴ്ച രാവിലെ 11-നും തലശ്ശേരി വിദ്യാഭ്യാസ ജില്ല ശില്പശാല ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഓൺലൈൻ ലിങ്ക് അധ്യാപകർക്ക് അയച്ചിട്ടുണ്ട്.

Write a Comment

Related Events