EVENTS

നഞ്ചില്ലാത്ത ഊണുമായി സീഡ് കുട്ടികള്

January 13
12:53 2016


കാസര്‌കോട്: കീടനാശിനി തളിക്കാതെ, രാസവളമിടാതെ ജൈവകൃഷി രീതിയില് കുട്ടികള് ഉത്പാദിപ്പിച്ച അരിയും പച്ചക്കറിയും ഉള്‌പ്പെടുത്തി ജില്ലാ സ്‌കൂള് കലോത്സവ നഗരിയില് ബുധനാഴ്ചത്തെ ഉച്ചഭക്ഷണം.
പ്രധാനമായും ജില്ലയിലെ എട്ട് സ്‌കൂളുകളിലെ സീഡ് ക്ലബ്ബുകള് വിദ്യാലയ വളപ്പില് ഉത്പാദിപ്പിച്ച വിഭവങ്ങള് കൂടി ഉള്‌പ്പെടുത്തിയായിരുന്നു ഉച്ചഭക്ഷണം.
വിദ്യാര്ഥികളില് കൃഷിയോടുള്ള ആഭിമുഖ്യം വളര്ത്തുക, വിഷരഹിത ഭക്ഷണം ജനങ്ങളുടെ മൗലികാവകാശമാണെന്ന ബോധവത്കരണം എന്നീ ലക്ഷ്യത്തോടെയാണ് നഞ്ചില്ലാത്ത ഉച്ച ഭക്ഷണം എന്ന പരിപാടി സ്‌കൂള് കലോത്സവത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയത്.
പരിപാടിയില് പങ്കാളികാളാകാന് എന്.എ.നെല്ലിക്കുന്ന് എം.എല്.എ, നഗരസഭാ ചെയര്‌പേഴ്‌സണ് ബീഫാത്തിമ ഇബ്രാഹിം, എഴുത്തുകാരന് എന്.പ്രഭാകരന്, ഡി.ഡി.ഇ. വി.വി.രാമചന്ദ്രന്, ഡിവൈ.എസ്.പി. ടി.പി.പ്രേമരാജന്, കലോത്സവ ഭക്ഷണ കമ്മിറ്റി ചെയര്മാന് കെ.എം.അഹബ്ദുറഹ്മാന്, അബ്ബാസ് ബീഗം, നഗരസഭാ സ്ഥിരംസമിതി ചെയര്മാന്മാരായ നൈമുന്നീസ, അഡ്വ.മുനീര്, മിസ്രിയ ഹമീദ്, സമീനാ മുജീബ് തുടങ്ങിയവര് എത്തിയിരുന്നു






Write a Comment

Related Events