EVENTS

മാതൃഭൂമി സീഡ് പ്രവര്ത്തനങ്ങള്ക്ക് വാളക്കുളത്ത് തുടക്കം

July 04
12:53 2016

കോട്ടയ്ക്കല്: പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങളുടെ ഭാഗമായി മാതൃഭൂമിയും ഫെഡറല്ബാങ്കും ചേര്ന്ന് സ്‌കൂളുകളില് നടപ്പിലാക്കുന്ന 'സീഡ്' പദ്ധതി എട്ടാംവര്ഷത്തിലേക്ക്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാളക്കുളം കെ.എച്ച്.എം ഹയര്‌സെക്കന്ഡറി സ്‌കൂളില് നിലമ്പൂര് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‌സര്വേറ്റര് വി.പി. ജയപ്രകാശ് നിര്വഹിച്ചു.
ദേശീയമൃഗമായ കടുവയുടെയും സംസ്ഥാന മൃഗമായ ആനയുടെയും ചിത്രത്തിന് നിറം കൊടുത്തുകൊണ്ടായിരുന്നു ഉദ്ഘാടനം.
പ്രകൃതിയുടെ പച്ചപ്പ് തിരിച്ചു പിടിക്കുന്നതിലൂടെ മനസ്സിന്റെയും ജീവിതത്തിന്റെയും പച്ചപ്പാണ് നാം തിരിച്ചുപിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭൂമി മലപ്പുറം യൂണിറ്റ് ന്യൂസ് എഡിറ്റര് പി.കെ. രാജശേഖരന് അധ്യക്ഷതവഹിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര് പി. സഫറുള്ള, അഗ്രിക്കള്ച്ചര് ഡെപ്യൂട്ടി ഡയറക്ടര് പി. ജയന്ത്കുമാര്, മലപ്പുറം ഫെഡറല്ബാങ്ക് മാനേജര് നാസര് പറവത്ത്, വാളക്കുളം കെ.എച്ച്.എം ഹയര്‌സെക്കന്ഡറി സ്‌കൂള് പ്രഥമാധ്യാപകന് പി.കെ. മുഹമ്മദ് ബഷീര്, മാനേജര് ഇ.കെ. അബ്ദുള്‌റസാഖ്, എന്നിവര് പ്രസംഗിച്ചു. മാതൃഭൂമി ഡെപ്യൂട്ടി സര്ക്കുലേഷന് മാനേജര് എസ്. മനോജ്കുമാര്, മുഹമ്മദ് ഷാനിയാസ് എന്നിവര് പ്രസംഗിച്ചു.

Write a Comment

Related Events