EVENTS

നാട്ടുമാവിന്‍തൈകള്‍ നല്‍കി ആദരം

September 06
12:53 2016

ഒഴുകൂര്‍: നന്മകളുടെ സന്ദേശവാഹകരായ അധ്യാപകര്‍ക്ക് നാട്ടുനന്മയുടെ പ്രതീകമായ നാട്ടുമാവ് നല്‍കി ആദരം. ഒഴുകൂര്‍ ജി.എം.യു.പി. സ്‌കൂളിലാണ് അധ്യാപകദിനത്തില്‍ സ്‌കൂളിലെ മുത്തശ്ശിമാവിന്‍ ചുവട്ടിലായിരുന്നു പരിപാടി. നാട്ടിലെ മുഴുവന്‍ പൂര്‍വാധ്യാപകരെയും സ്‌കൂളിലെത്തിച്ച് അവര്‍ക്ക് സ്‌നേഹാദരംനല്‍കി. മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലീം ഉദ്ഘാടനംചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ പി. ലത്തീഫ്, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ അബ്ദു വിലങ്ങപ്പുറം, സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍.കെ. ദാസ്, കെ. അബ്ദുള്‍അലി, കെ.വി. ബാപ്പു തുടങ്ങിയവര്‍ സംബന്ധിച്ചു.

Write a Comment

Related Events