EVENTS

കേരനാട് കേരളനാട് ബോധവത്കരണം

September 08
12:53 2016

കോട്ടയ്ക്കല്‍: പുത്തൂര്‍ ഇസ്ലാഹിയ പീസ് സ്‌കൂള്‍ അന്താരാഷ്ട്ര കേരദിനത്തോടനുബന്ധിച്ച് 'കേരനാട് കേരളനാട്' ബോധനപ്രകിയ നടത്തി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍.
തെങ്ങിന്റെ ഉപയോഗവും പ്രാധാന്യവും ഉണര്‍ത്തുപാട്ടാക്കി സ്‌കൂളില്‍ തെങ്ങിന്‍ തൈ നട്ടു പരിപാടികള്‍ക്ക് തുടക്കമായി.
കേരവൃക്ഷത്തിന്റെ ഓലകൊണ്ട് കുട്ടികള്‍ കുട്ട, വാച്ച്, ഫിഷ്, ഫാന്‍, ഓലപ്പീപ്പി, കണ്ണട എന്നിവയും ചിരട്ടകൊണ്ട് ട്രോഫി, കയില്‍, പാത്രങ്ങള്‍ എന്നിവയും നിര്‍മിച്ചു. നാളികേരം കൊണ്ടുള്ള രുചികരമായ വിഭവങ്ങളും പരിപാടിയുടെ സവിശേഷതയായി.
പ്രിന്‍സിപ്പല്‍ എം.ജൗഹര്‍ പരിപാടി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക വിനയശ്രീ അധ്യക്ഷതവഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പി.മുഹമ്മദ് യാസിര്‍, എം.റംഷി, പി.കമലാക്ഷി, കെ.ഇയ്യായക്കുട്ടി, ടി.സി. ജസ്ല, പി.കെ. ഷഹാന, ഇ.കെ. മുര്‍ഷിദ, കെ.സര്‍ഫാസ്, യു.ഷഹബാസ് അമന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ സാഹിര്‍ മാളിയേക്കല്‍, പി.രാകേഷ് എന്നിവര്‍ സംസാരിച്ചു.

Write a Comment

Related Events