EVENTS

മൃതസഞ്ജീവനി ഔഷധോദ്യാനം ഉദ്ഘാടനം

September 24
12:53 2016

പൂക്കോട്ടൂര്‍: ജി.യു.പി മുതിരിപ്പറമ്പ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൃതസഞ്ജീവനി ഔഷധോദ്യാനം മലപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സലീന ഉദ്ഘാടനംചെയ്തു. മരോട്ടി, ചങ്ങലംപരണ്ട, കിരിയാത്ത തുടങ്ങി നാല്‍പ്പതോളം ഔഷധസസ്യങ്ങളുണ്ട് ഈ ഔഷധോദ്യാനത്തില്‍. പ്രഥമാധ്യാപകന്‍ പി.കെ. ഹംസ, പി.ടി.എ. പ്രസിഡന്റ് പി.സി. നാസര്‍, സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍മാരായ രാജേഷ്. സി, രതീഷ് ചോഴക്കാട്, വാര്‍ഡ് മെമ്പര്‍ എം. സഫിയ, കുഞ്ഞികൃഷ്ണന്‍, മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Write a Comment

Related Events