EVENTS

‘നഞ്ചില്ലാത്ത ഉൗണ്’ ദൗത്യം മാതൃകാപരം -ജയിംസ് മാത്യു

November 19
12:53 2016

കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്നവർക്ക് വിഷരഹിത ഭക്ഷണം നല്കാനുള്ള സീഡ് ദൗത്യം മാതൃകാപരമാണെന്ന് ജയിംസ് മാത്യു എം.എൽ.എ. അഭിപ്രായപ്പെട്ടു.
കയരളം എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡിന്റെ നഞ്ചില്ലാത്ത ഊണ് എന്റെ വക പദ്ധതിക്ക് വിത്തിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവ കാർഹിക സമൃദ്ധിക്ക് കന്നുകാലിവളർത്തൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷത വഹിച്ചു.
എ.ഇ.ഒ. കെ.വി.ലീല, പഞ്ചായത്ത് വികസനസമിതിയധ്യക്ഷൻ പി.പി.രമേശൻ, വാർഡംഗം രവി മാണിക്കോത്ത്, കെ.പി.എസ്.ടി.എ. സംസ്ഥാന ഉപാധ്യക്ഷൻ കെ.സി.രാജൻ, കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റിയംഗം സി.സി.വിനോദ്, പ്രഥമാധ്യാപിക എം.എം.വനജകുമാരി, പി.ടി.എ. പ്രസിഡന്റ് എ.ഹരീഷ്, കെ.സി.സോമൻ നന്പ്യാർ, മാതൃഭൂമി ചീഫ് കറസ്പോണ്ടന്റ് കെ.ബാലകൃഷ്ണൻ, സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, സ്കൂൾ സീഡ് ക്ളബ് കൺവീനർ അമൽ എന്നിവർ പ്രസംഗിച്ചു. പി.കെ.ജയരാജ്, ബിജിഷ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.

Write a Comment

Related Events