SCHOOL EVENTS

മഷിപ്പേനയും മഷിക്കുപ്പിയും

മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സരസ്വതി വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 13-ന് സരസ്വതീ വിദ്യാലയയിൽ ഈ അധ്യയനവർഷത്തിലെ “ലവ്പ്ലാസ്റ്റിക്” പദ്ധതിക്ക് നാന്ദി കുറിച്ചു. ക്ഷണിക്കപ്പെട്ട അതിഥിയും യുവകിരൺ മാസികയുടെ എഡിറ്ററും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ സുജിത് ആയിരുന്നു വിശിഷാടാതിഥി. സീഡ്ക്ലബ്ബിലെ കുട്ടികൾ സ്കൂൾ വളപ്പിനുള്ളിൽനിന്നും രണ്ടുമാസംകൊണ്ട് ശേഖരിച്ചുവച്ച ഉപയോഗ ശൂന്യമായ അയ്യായിരത്തിൽപ്പരം ബോൾപോയിന്റ് പേനകൾ വേദിയിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് മുഖ്യാതിഥി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചത്. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെയും ഉപയോഗിക്കുന്നതിലൂടെ പ്രകൃതിക്കുണ്ടാകുന്ന നാശത്തെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെയും നിലനിൽപ്പിനെയും അത് എപ്രകാരമെല്ലാം ബാധിക്കുമെന്നും വിശദമായി സംസാരിച്ച അദ്ദേഹം പ്ലാസ്റ്റിക്ന്റെ ഉപയോഗം പരമാവധി കുറയ്ക്കാവുന്ന രീതികളെക്കുറിച്ചും സംസാരിച്ചു. തുടർന്ന് പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്യുന്നതിനായി ചർച്ചാക്ലാസിലേർപ്പെട്ടു.

December 14
12:53 2017

Write a Comment