SCHOOL EVENTS

കുണ്ടമൺ കടവിലേയ്ക്കൊരു പുഴയാത്ര

മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സരസ്വതി വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 13-ന് സീഡ്ക്ലബ്ബിലെ കുട്ടികൾ കുണ്ടമൺ കടവിലേക്ക് ഒരു പുഴയാത്ര നടത്തി. ഒരുകാലത്ത് കുണ്ടമൺ ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്ന കരമനയാറിന്റെ ഇന്നത്തെ അവസ്ഥ കുട്ടികളെ നേരിട്ട് ബോധ്യപ്പെടുത്തുക എന്നതായിരുന്നു യാത്രോദ്ദേശ്യം. കുട്ടികൾ കുണ്ടമൺ പുഴക്കടവിലെത്തി വൃത്തിഹീനമായിക്കിടന്നിരുന്ന പുഴക്കടവ് വൃത്തിയാക്കുകയും പുവവെള്ളത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിനായി കടവിലെ വെള്ളം ശേഖരിക്കുകയും ചെയ്തു. നാട്ടുകാർ മാലിന്യക്കുഴിയായി പുഴകളെ ഉപയോഗിക്കുന്നതിന്റെ ശോച്യാവസ്ഥയെക്കുറിച്ചും നാടിന്റെ പച്ചപ്പിനായി പുഴകളെ സംരക്ഷിക്കേണ്ടതിന്റെ അവശ്യകതയും നിത്യോപയോഗത്തിനുള്ള വെള്ളത്തിനായിപ്പോലും വേനൽക്കാലത്ത് മനുഷ്യർ നെട്ടോട്ടമോടുന്ന അവസ്ഥയെക്കുറിച്ചും ഗ്രാമീണനും വയോവൃദ്ധനും കർഷകനുമായ ശ്രീ ദാമോദര൯നായർ കുട്ടികൾക്ക് വിവരിച്ചുകൊടുത്തു. കുട്ടികളുടെ ശ്രമത്തെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം, ഒരു നാടിന്റെ ഐശ്വര്യമെന്നത് ആ നാട്ടിലെ ജലസ്രോതസ്സുകളാണ് എന്നു പറഞ്ഞാണു തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

January 13
12:53 2018

Write a Comment