SCHOOL EVENTS

കർഷകദിനാചരണം

കർഷകദിനാചരണം ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ശ്രീ ചിത്തിരവിലാസം സ്‌കൂളുകളിലെ സിഡ് ക്ലബിന്‍െ്‌റ നേതൃത്വത്തില്‍ കർഷകദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കർഷകദിനമായ ചിങ്ങം ഒന്നിന് കൃഷിഭവനിൽനിന്നും ലഭിച്ച പലയിനം പച്ചക്കറി തൈകളും അസോളയും സ്കൂൾ വളപ്പിൽ നട്ടു പരിപാലിച്ചു. ജൈവവൈവിധ്യത്തെ സംബന്ധിച്ച് സ്കൂളിൽ സെമിനാർ നടന്നു. അന്യംനിന്നു പോകുന്ന ദശപുഷ്പങ്ങൾ,ഔഷധച്ചെടികൾ, എന്നിവയെ കുട്ടികൾക്ക് പരിചയപ്പെടാനും ചിത്രശലഭത്തിന്റെ ജീവിതചക്രം മനസ്സിലാക്കാനും സാധിച്ചു. ഗ്രാമപഞ്ചായത്തോഫീസിൽ നടന്ന മികച്ച കർഷകരെ ആദരിക്കൽ ചടങ്ങിൽ സ്കൂളിലെ സീഡ് അംഗങ്ങൾ പങ്കെടുത്തു . പ്രസ്തുത പ്രോഗ്രാമിൽ മിൽകോ സയന്റിസ്റ് ശ്രീ.കമലാസനൻ സംയോജിത കൃഷിയെ കുറിച്ചും അസോളയുടെ മേന്മയെ പറ്റിയും ക്ലാസ് എടുത്തു. കുട്ടികൾക്ക് ചിറയിൻകീഴ് സീഡ്‌ഫാം സന്ദർശിച് സംയോജിത കൃഷിയെ കുറിച്ചുനേരിൽ കാണാൻ അവസരം ലഭിച്ചു.

February 04
12:53 2018

Write a Comment