SCHOOL EVENTS

ക്ലീന്‍ സ്കൂള്‍ ഗ്രീന്‍ സ്കൂള്‍

മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ രൂപികരിച്ച സീഡ് പോലീസ് അംഗങ്ങളായ വിദ്യാര്‍ഥികളുടെ അവസരോജിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിദ്യാലയത്തില്‍ ശുചിതസുന്ദരമായ ക്ലാസ്സ്റൂമുകളും പരിസരവും വളര്‍ത്തിയെടുക്കുവാന്‍ സാധിച്ചു. അനാവശ്യമായി മിട്ടായി കടലാസുകള്‍ വലിച്ചെറിയുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് അതിനെതിരെ ബോധവത്കരണ ക്ലാസ് നടത്തിവരികയും ചെയ്യുന്നു. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക വഴി മലിനീകരണം നിയന്ത്രിക്കുക ഊര്‍ജം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഒക്ടോബര്‍ 5 നു സ്ക്കൂളിലെ 50 ഓളം വിദ്യാര്‍ഥികള്‍ അണിനിരന്നു ഒരു സൈക്കിള്‍ റാലി നടത്തിയിരുന്നു.

February 05
12:53 2018

Write a Comment