SCHOOL EVENTS

അഞ്ചല്‍ ശബരിഗിരി സ്‌കൂളില്‍ ലഹരിവിരുദ്ധദിനം ആചരിച്ചു

അഞ്ചല്‍.അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ ജൂണ്‍ 26 വിവിധ പരിപാടികളോടെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ അഞ്ചല്‍ ശബരിഗിരി സ്‌കൂളില്‍ ആചരിച്ചു. റിട്ട. പോലീസ് ഓഫീസര്‍ ശ്രീ. ഉണ്ണിക്കൃഷ്ണന്‍ നായര്‍ നയിച്ച ബോധവല്‍ക്കരണ ക്ലാസ്സ് കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്പെട്ടു. എന്‍.സി.സി. കേഡറ്റുകളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു. ചടങ്ങില്‍ ശബരിഗിരി സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. വി.കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ദീപാചന്ദ്രന്‍, സീഡ് കോഓര്‍ഡിനേറ്റര്‍മാര്‍ റാണി കൃഷ്ണ, ജിനോ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞയോടുകൂടി പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

June 27
12:53 2018

Write a Comment