SCHOOL EVENTS

പ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ്

ചെറുവണ്ണൂർ: "ക്രൊ" പരിസ്ഥിതി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃഭൂമി സീഡിന്റെ "ലവ്പ്ലാസ്റ്റിക്" പരിപാടിയുടെ ഭാഗമായിചെറുവണ്ണൂർഎ.എൽ.പിസ്കൂളിൽ പ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് പുഷ്പ.കെ.പി സ്വാഗതം പറഞ്ഞ ചടങ്ങ് സ്കൂൾ പി.ടി.എ പ്രസിഡണ്ട് അരുണിന്റെ അധ്യക്ഷതയിൽ മാനേജർ എം.രാജീവൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് കോർഡിനേറ്റർ വിനയചന്ദ്രൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.വത്സല ടീച്ചർ,സജിന ടീച്ചർ എന്നിവർ ആശംസഅർപ്പിച്ച് സംസാരിച്ചു.സ്കൂൾ സീഡ് കോഡിനേറ്റർ ലിജുമാസ്റ്റർ നന്ദി പറഞ്ഞു.

July 21
12:53 2018

Write a Comment