SCHOOL EVENTS

Pusthaka Pradharshanam

പുസ്തകോത്സവം സംഘടിപ്പിച്ചു കാരപ്പുറം ക്രസെൻറ് യുപി സ്കൂളിൽ മാതൃഭൂമി വികെസി നന്മ ക്ലബ്ബിൻറെ യും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പുസ്തകോത്സവം സംഘടിപ്പിച്ചു.വിവിധ എഴുത്തുകാരുടെ കവിതകൾ, കഥകൾ, നോവലുകൾ,എന്നിവ പരിചയപ്പെടുവാനും, ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കരസ്ഥമാക്കാനും കുട്ടികൾക്ക് സാധിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പുസ്തകപ്രദർശനം സ്കൂളിൽ നീണ്ടുനിന്നു.. പ്രധാനാധ്യാപകൻ അബ്ദുൽകരീം കെ, പ്രമോദൻ എ പി, ആയിഷാബി എൻ. വി, കോർഡിനേറ്റർ ലിനു സ്കറിയ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി

July 22
12:53 2018

Write a Comment