Doctors Day
ഡോക്ടേഴ്സ് ഡേ ആചരിച്ചു. കാരപ്പുറം ക്രസെൻറ് യുപി സ്കൂളിൽ സീഡ് ക്ലബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വ്യക്തിശുചിത്വം പാലിക്കണം എന്ന് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു കൊണ്ട് മൂത്തേടം പി. എച്ച്. സി ഡോക്ടർ റെഷീന ടി പി ഡോക്ടേർസ് ടേ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സംസാരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ അബ്ദുൽ കരീം കെ, ഉസ്മാൻ സി.എച്ച്, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രമോദൻ എ.പി, സീഡ് കോർഡിനേറ്റർ ലിനു സ്കറിയ എന്നിവർ നേതൃത്വം നൽകി.
July 22
12:53
2018