SCHOOL EVENTS

വിവേകാനന്ദ പബ്ലിക് സ്കൂളില്‍ റീഡ് ഫോര്‍ റിഫൈന്‍ പദ്ധതി

കുറുമുള്ളൂര്‍:വായനാ ദിനത്തോടനുബന്ധിച്ച് വിവേകാനന്ദ പബ്ലിക് സ്കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ ' റീഡ് ഫോര്‍ റിഫൈന്‍ '(വ്യക്തിത്വ സംസ്കരണം വായനയിലൂടെ) പദ്ധതിക്ക് തുടക്കമിട്ടു.നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസു വരെയുള്ള വിദ്യാര്‍ഥികളെയാണ് റീഡ് ഫോര്‍ റിഫൈന്‍ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുള്ളത് വായന മനുഷ്യമനസ്സിലെ വികാരങ്ങളെ ശുദ്ധീകരിക്കുകയും ചിന്തകളെ ഉദ്ദീപിപ്പിക്കുകയും ചെയുന്നു . വിവര സാങ്കേതിക വിദ്യ വിരല്‍ തുമ്പിലായതോടെ വായനാ നൈപുണി മനുഷ്യ മനസ്സിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ട ഈ കാലഘട്ടത്തില്‍ വിദ്യാര്‍ഥികളില്‍ വായനശീലം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നന്മ പ്രവര്‍ത്തകര്‍ റീഡ് ഫോര്‍ റിഫൈന്‍ പദ്ധതിക്ക് രൂപം കൊടുത്തത് ജൂലായ് ഒന്നാം തിയതി മുതല്‍ സെപ്തബര്‍ മുപ്പത് വരെയാള്ള കാലയളവിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ഓരോ വിദ്യാര്‍ഥിയും പുസ്തകങ്ങള്‍ വായിക്കുകയും ,ലഘുവിവരണം തയ്യാറാക്കുകയും വേണം.ഭാഷാധ്യാപകരുടെ മേല്‍നോട്ടത്തില്‍ മാതൃഭൂമി സീഡ് കൊ ഒാഡിനേറ്റര്‍ വിശകലനം ചെയ്യുകയും സ്കൂളില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച് ലഘു വിവരണം തയ്യാറാക്കിയ വിദ്യാര്‍ഥിക്ക് ഒന്നാം സമ്മാനമായി മഹാത്മാ ഗാന്ധിയുടെ 'എന്‍റെ സത്യാന്വേഷണ പരീക്ഷകള്‍' എന്ന പുസ്തകവും മൊമെന്‍റൊ യും നല്‍കാന്‍ തീരുമാനിച്ചു .വിവേകാനന്ദ സ്കൂള്‍ അഡ്മിനിസ്റ്റേറ്റര്‍ ശ്രീ :വി.ജി. ഗോപകുമാറും,സ്കൂളില്‍ പ്രഥമാധ്യാപിക ശ്രീമതി കൊച്ചുറാണി വര്‍ഗീസും സമ്മാനദാനം നിര്‍വഹിക്കും.

July 27
12:53 2018

Write a Comment