SCHOOL EVENTS

'ഗ്രീൻ ക്യാമ്പസ് ക്ളീൻ ക്യാമ്പസ് '

തോമാപുരം സെന്റ് തോമസ് ഹൈസ്ക്കൂളിൽ 'ഗ്രീൻ ക്യാമ്പസ് ക്ളീൻ ക്യാമ്പസ് ' പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഓസോൺ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബ് അംഗങ്ങൾ സ്‌കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കി. ഇനിയും പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കില്ലെന്നും ക്ലാസ്സ് റൂമും സ്‌കൂൾ പരിസരവും പ്ലാസ്റ്റിക്മുക്തമാക്കി സംരക്ഷിക്കുമെന്നും ക്ലബ്ബ് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു. സ്‌കൂളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഡസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. സീഡ് കോ ഓർഡിനേറ്റർ സിജി അഗസ്റ്റിൻ നേതൃത്വം നൽകി. പി ടി എ ഭാരവാഹികളും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

September 23
12:53 2018

Write a Comment