SCHOOL EVENTS

അഞ്ചല്‍ ശബരിഗിരി സ്‌കൂളില്‍ ലോകമുളദിനം ആഘോഷിച്ചു.

അഞ്ചല്‍: മണ്ണൊലിപ്പ് തടഞ്ഞ് നിര്‍ത്തി മണ്ണിന്റെ ഘടന നിലനിര്‍ത്തുന്നതിനായി ധാരാളം മുളകള്‍ നട്ടുവളര്‍ത്തുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ലോക മുളദിനം അഞ്ചല്‍ ശബരിഗിരി സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ശബരിഗിരി സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. വി.കെ. ജയകുമാര്‍ ചൊല്ലിക്കൊടുത്ത മുളപ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. പ്രിന്‍സിപ്പല്‍ ഡോ. ദീപാചന്ദ്രന്റെ നേതൃത്വത്തില്‍ കാമ്പസില്‍ പതിനഞ്ചോളം മുളതൈകള്‍ നട്ടു. മുളയുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പനയഞ്ചേരിയില്‍ മുളനടീല്‍ നടത്തി. നമ്മുടെ ആവാസ വ്യവസ്ഥയില്‍ മുളയ്ക്കുള്ള പങ്കിനെക്കുറിച്ച് പ്രിന്‍സിപ്പല്‍ ഡോ. ദീപാചന്ദ്രന്‍ പ്രസംഗിച്ചു. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ റാണികൃഷ്ണ, ജിനോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

September 24
12:53 2018

Write a Comment