SCHOOL EVENTS

പ്രകൃതിയിലേക്കൊരു തിരിച്ചുപോക്ക് : എച്.എം.വൈ.എച്.എസ്.എസിൽ സീഡ് പ്രവർത്തനങ്ങൾക്ക് തിളക്കമാർന്ന തുടക്കം

പ്രകൃതിയെ കരുതലോടെ കാണുന്ന ഒരു തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ മാതൃഭൂമി നടപ്പാക്കി വരുന്ന സീഡ് പ്രവർത്തനങ്ങൾക്ക് സന്നദ്ധരായ ഇരുപത്തഞ്ചു അംഗങ്ങളെ ഉൾപ്പെടുത്തി സീഡ് സേന രൂപികരിച്ചു.സ്‌കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് അബ്ദുൽ ഷുക്കൂർ സേനാംഗങ്ങൾക്ക് സ്‌കൂളിലെ പാലമരച്ചുവട്ടിൽവെച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഗമത്തിൽ സീഡ് കോർഡിനേറ്റർ ഷാജഹാൻ വിഷയാവതരണം നടത്തി.സീഡ് സേന ലീഡർ ഹാമിസ് സലിം നന്ദി പറഞ്ഞു.

October 02
12:53 2018

Write a Comment