SCHOOL EVENTS

ഹരിതം'18 ഗ്രീൻ ഫിലിം ഫെസ്റ്റിവൽ

വേളം കോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ സീഡ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ഹരിതം '18 ഗ്രീൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ. തമ്പി കൊടക്കപ്പറമ്പിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിലുമായി ബന്ധപ്പെട്ടുള്ള ചലച്ചിത്രങ്ങളും ഡോക്യുമെന്റെറ്ററികളും പ്രദർശിപ്പിച്ചു. ഒറ്റാൽ, പുനർജനിക്കായ്, പച്ചിലക്കൂട്, മൈ നേച്ചർ, ഡോട്ടർ നേച്ചർ, പാസ്റ്റ് പ്രസന്റ് നേച്ചർ, അലക്കാർട്ടേ ചിക്കൻ,. H2O, നേച്ചർ, ഭൂമിയുടെ കണ്ണുനീർ എന്നീ ചിത്രങ്ങൾ കുട്ടികൾക്ക് നല്ലൊരനുഭവം പകർന്ന് നൽകി. സീഡ് കോ ഓർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ. ,അഞ്ജലി ജിജോ എന്നിവർ തുടർന്നുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകി.

October 27
12:53 2018

Write a Comment