SCHOOL EVENTS

നാടിനെയറിഞ്ഞ് നാട്ടുരുചിയറിഞ്ഞ് നാടന്‍ ഭക്ഷ്യമേള

മട്ടന്നൂര്‍:നാടിനെയറിഞ്ഞ് നാട്ടുരുചിയറിഞ്ഞ് മട്ടന്നൂര്‍ ശ്രീ ശങ്കര വിദ്യാ പീഠം സീനിയര്‍ സെക്കന്‍ഡി സ്കൂളില്‍ നാടന്‍ഭക്ഷ്യമേള.ചേമ്പ്ബിന്ദാലു,ചക്കഉണ്ണിയപ്പം,ചക്കക്കുരുമധുരചിരതോരന്‍,കുമ്പളങ്ങപായസം,പപ്പായചക്കക്കുരുപായസം തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി നാടന്‍ വിഭവങ്ങള്‍ മുന്നില്‍ നിരന്നപ്പോള്‍ നാടന്‍രുചിയുടെ മാസ്മരികലോകം വിദ്യാര്‍ത്ഥികളറിഞ്ഞു.വ്യത്യസ്ത രുചിക്കൂട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ മികവോടെ മത്സരിച്ചപ്പോള്‍ നാടന്‍രുചിയുടെ കലവറ അവര്‍ക്കുമുന്‍പില്‍ തുറക്കപ്പെട്ടു. ഭക്ഷ്യദിനത്തിന്‍റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.രാവിലെ പതിനൊന്ന് മണിയോടെ പ്രിന്‍സിപ്പല്‍ കെ.കെ.ശോഭന മേള ഉദ്ഘാടനം ചെയ്തു.സീഡ് ക്ലബ്ബ് അംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് മേള സംഘടിപ്പിച്ചത്. -ആദിശ്രീ.കെ സീഡ് റിപ്പോര്‍ട്ടര്‍ ശ്രീ ശങ്കര വിദ്യാ പീഠം സീനിയര്‍ സെക്കന്‍ഡി സ്കൂള്‍, മട്ടന്നൂര്‍

November 09
12:53 2018

Write a Comment