SCHOOL EVENTS

കുട്ടികളുടെ ഭക്ഷണശീലങ്ങളറിയാൻ ഒരു സർവ്വേ

സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കുട്ടികളുടെ ഭക്ഷണ ശീലങ്ങളറിയുവാൻ ഒരു ഒരു സർവേ' ആരംഭിച്ചു.കോടഞ്ചേരി CHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ കരീം സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികളുടേയും സമീപ പ്രദേശത്തുള്ള കുട്ടികളുടെ ഭക്ഷണശീലത്തെക്കുറിച്ചറിയാനും ആരോഗ്യകരമായ ഭക്ഷണ സംസ്കാരം പ്രോൽസഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സർവ്വേ.സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ., ബെസ്റ്റിൻ ബെന്നി, എൽദോസ് എൽദോ എന്നിവർ നേതൃത്വം നൽകി.

November 10
12:53 2018

Write a Comment