SCHOOL EVENTS

കിളികൾക്ക് തണ്ണീർക്കുടമൊരുക്കി സീഡ് പോലീസ്

വേളംകോട്_ ദേശീയപക്ഷിദിനത്തോടനുബന്ധിച്ച് വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസ് അംഗങ്ങൾ കിളികൾക്ക് തണ്ണീർക്കുടമൊരുക്കി. തണ്ണീർക്കുടങ്ങൾ സ്കൂൾ കോമ്പൗണ്ടിലെ വൃക്ഷങ്ങളിൽ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പാൾ ജസിത കെ. നിർവ്വഹിച്ചു. സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, സീഡ് പോലീസ് ലീഡർ എൽദോസ് എൽദോ, സീഡ് റിപ്പോർട്ടർ കെ.ബെനറ്റ് സൂസൻ സൈമൺ എന്നിവർ നേതൃത്യം നൽകി.

November 17
12:53 2018

Write a Comment