SCHOOL EVENTS

വൃക്ഷത്തൈകൾ നട്ട് വിദ്യാർഥികൾ

തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ സീഡ് വിദ്യാർഥികൾ അവരുടെ സ്കൂൾ വളപ്പിൽ നിന്നും ഔഷധസസ്യങ്ങളുടെയും മറ്റു വൃക്ഷങ്ങളുടെയും തൈകൾ ശേഖരിച്ച് അടുത്തുള്ള തൃക്കാക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നട്ടു. കുട്ടികളുടെ പ്രവൃത്തിയിൽ ആകൃഷ്ടരായ ഗവണ്മെന്റ് സ്കൂൾ ഹെഡ്മിസ്ട്രസ്സും പ്രിൻസിപ്പലും അവരോടൊപ്പം കൂടി. അവയുടെ സംരക്ഷണം കുട്ടികൾ ഏറ്റെടുത്തു. ഇടയ്ക്കിടെ വിദ്യോദയയിലെ കുട്ടികൾ അവിടം സന്ദർശിക്കുകയും ചെടിയുടെ വളർച്ച വിലയിരുത്തുകയും ചെയ്തു വരുന്നു .

December 06
12:53 2018

Write a Comment