SCHOOL EVENTS

മനുഷ്യാവകാശ ദിനം ആചരിച്ചു.

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് മൽസരം, ചിത്രരചനാ മത്സരം, എന്നിവ സംഘടിപ്പിച്ചു. സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സീഡ് പോലീസ് അംഗങ്ങളായ ആൻവിയ റ്റിജി, ഫേബ ബെൻ മാത്യു, ലിയ ഫാത്തിമ എന്നിവർ മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ജസിത കെ., നിഷ പി.സ് എന്നിവർ നേതൃത്വം നൽകി.

December 14
12:53 2018

Write a Comment